പൊട്ടിയ മഷി കുപ്പിയിലെത്തുള്ളികൾ ചേർത്തു വെച്ചു
ഞാൻ വരച്ചതൊക്കെയും നിന്നെയായിരുന്നു.
എന്നിലെ നിശ്വാസമായ് നീ നിറഞ്ഞു ........
ഛായങ്ങളില്ലാതെ ചുവരുകൾ ഇല്ലാതെ
എന്റെ കൈകൾ നിന്നെ പുണർന്നു.....
ജന്മജന്മാന്തര പുണ്യമായ് നീയെന്നിലലിഞ്ഞു ചേർന്നു.
പ്രിയ മൊഴിയായ് പറഞ്ഞതൊക്കെയും ,എൻ വിരൽ തുമ്പിലെ ഛായാചിത്രങ്ങൾ പോൽ പതിഞ്ഞതെക്കെയും എൻ ഹൃദയത്തിലാണ്.
നിന്നിലെ മൗനം പറയുവാൻ നീക്കിവച്ചതൊക്കെയും കേൾക്കുവാൻ കൊതിക്കുകയാണു ഞാൻ .
നിന്നെയെനിക്കായ് തന്നൊരു നിമിഷങ്ങൾ കൊരുത്തൊരു
മായാവർണ്ണമെന്നിലുണ്ട്.........
കാലമെത്ര കടന്നാലും നീയും ഞാനും ഈ ഭൂമിയെ വിട്ടകലുന്നില്ല.
നാം കണ്ട സ്വപ്ന ങ്ങളൊക്കെയും ഒരു പുഷ്പമായ് വിരിയട്ടെ.
ശ്രീനിധി
അവ